കോഴിക്കോട്ട് കര്‍ഷക സംഗമം നടത്തി
കൃഷിത്തോട്ടം ഗ്രൂപ്പ് ചാരിറ്റബ്ള്‍ ട്രസ്റ്റ് കോഴിക്കോട്ട് കര്‍ഷക സംഗമം നടത്തി. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ആറ് വര്‍ഷം മുമ്പ് ആരംഭിച്ച വാര്‍ട്‌സ് ആപ്പ് കൂട്ടായ്മയില്‍ ഇപ്പോള്‍ നാല് ലക്ഷത്തിലധികം അംഗങ്ങളുണ്ട്. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ ജോഷ്വ ഉദ്ഘാടനം ചെയ്തു. ലിജോ ജോസഫ് അധ്യക്ഷത വഹിച്ചു.
ഇബ്‌നു സെയ്തലവി, അശോക് ലിനേക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. റിട്ട. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.വിക്രമന്‍ ജൈവകൃഷി രീതികളെപ്പറ്റി ക്ലാസ്സെടുത്തു. മികച്ച ജൈവ കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ വിത്തുകളും നടീല്‍ വസ്തുക്കളും കൈമാറി. മാമ്പഴ പ്രദര്‍ശനവും ജൈവകര്‍ഷിക ഉല്‍പ്പന്ന പ്രദര്‍ശനവും നടന്നു.