കോട്ടയത്ത് നാലേക്കറില്‍ അക്ഷര മ്യൂസിയം ഉയരുന്നു

Deepthi Vipin lal

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ( എസ്.പി.സി.എസ് ) കോട്ടയം നാട്ടകത്തെ ഇന്ത്യാ പ്രസ് കോമ്പൗണ്ടില്‍ പണിയുന്ന അക്ഷര മ്യൂസിയത്തിനു സഹകരണ മന്ത്രി വി.എന്‍. വാസവന്‍ തറക്കല്ലിട്ടു. ഒരു പുസ്തകം തുറന്നുവെച്ച മാതൃകയിലുള്ള കെട്ടിടം നാലേക്കര്‍ സ്ഥലത്ത് 25,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഉയരുന്നത്.

വൈജ്ഞാനിക ചരിത്രവും സംസ്‌കൃതിയും കൂട്ടിക്കലര്‍ത്തി നിര്‍മിക്കുന്ന അക്ഷരം മ്യൂസിയം നാലു ഘട്ടമായാണു നിര്‍മിക്കുക. വരയില്‍ നിന്നു ശ്രേഷ്ഠതയിലേക്ക്, കവിതാ വിഭാഗം, ഗദ്യ സാഹിത്യം, വൈജ്ഞാനിക സാഹിത്യം എന്നിവയാണു നാലു ഘട്ടങ്ങള്‍. ഒമ്പതു കോടി രൂപ ചെലവിലാണു മ്യൂസിയം പണിയുന്നത്. ആദ്യ ഘട്ടം ഒമ്പതു മാസം കൊണ്ട് പൂര്‍ത്തിയാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News