കൊയിലാണ്ടി ബാങ്കിന്റെ നീതി മെഡിക്കല്‍ ലാബ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്ക് തുടങ്ങിയ നീതി മെഡിക്കല്‍ ലാബ് കെ. മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ മെഷീന്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. കൗണ്ടര്‍ ഓപ്പണിങ് സഹകരണ അസി. രജിസ്ട്രാര്‍ എം. രജിത നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് യു. രാജീവന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍മായ എ. അസീസ്, വി.പി. ഇബ്രഹിം കുട്ടി, ബാങ്ക് സെക്രട്ടറി കെ.എ. അജയ് കുമാര്‍, എ.വി. അനില്‍കുമാര്‍, സി. സത്യചന്ദ്രന്‍, പി. സതീഷ് , ബാലകൃഷ്ണന്‍ മടക്കണ്ടാരി, അഡ്വ. ടി.കെ. രാധാകൃഷ്ണന്‍ , ടി. ഗംഗാധരന്‍, വി.കെ. ശോഭന , പി. രത്‌നവല്ലി , അഡ്വ.സതീഷ് കുമാര്‍, നടേരി ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.