കൊടിയത്തൂർ സഹകരണബാങ്കിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് നബാർഡ് സി.ജി.എം.

adminmoonam

 

കോഴിക്കോട് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ  പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് മാതൃകയാണെന്ന് നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസൻ പറഞ്ഞു. ബാങ്കിന്റെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കുന്നതിന് എത്തിയതായിരുന്നു അദ്ദേഹം.

ബാങ്കിന്റെ സുസ്ഥിര കാർഷിക വികസന പദ്ധതിയായ സുരക്ഷിത 2030നെ അദ്ദേഹം വിലയിരുത്തുകയും അഭിനന്ദിക്കുകയും ചെയ്തു. ഫാർമേഴ്സ് ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അദ്ദേഹം ചോദിച്ചുമനസ്സിലാക്കി. ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ നിർദേശങ്ങൾ നൽകാനും അദ്ദേഹം മറന്നില്ല. നബാർഡ് ഡി.ഡി.എം. ജയിംസ് ജോർജ്, ഡെവലപ്മെന്റ് റിസോഴ്സ് പേഴ്സൺ വേണുഗോപാൽ എന്നിവർക്കൊപ്പമാണ് അദ്ദേഹം ബാങ്കിൽ എത്തിയത്. ബാങ്ക് പ്രസിഡണ്ട് ഇ. രമേശ് ബാബുവും സെക്രട്ടറി കെ. ബാബുരാജും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News