കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി ചട്ടങ്ങളിൽ ഭേദഗതി വരുത്തി: വായ്പാകാരിൽ നിന്നും 250 രൂപ ഈടാക്കുന്നത് 100 രൂപയാക്കി കുറച്ചു.

adminmoonam

കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഈ വർഷം മാർച്ച് 20 മുതൽ ഭേദഗതി പ്രാബല്യത്തിൽ വന്നു.
2020മാർച്ച് 20 മുതൽ നൽകുന്ന ഓരോ വായ്പാതുകയിൽ നിന്നും0.5% എന്ന നിരക്കിൽ കുറഞ്ഞത് 100 രൂപയും പരമാവധി ആയിരം രൂപയും ബന്ധപ്പെട്ട സഹകരണ ബാങ്ക്/ സംഘം വായ്പകാരിൽ നിന്നും ഈടാക്കി ബോർഡിലേക്ക് അടയ്ക്കേണ്ടതാണ്.
നേരത്തെ ഇത് കുറഞ്ഞത് 250 രൂപയും പരമാവധി 1000 രൂപയുമായിരുന്നു. ഇതേത്തുടർന്ന് വലിയ രീതിയിൽ പരാതികളും ആക്ഷേപങ്ങളും ഉണ്ടായി. ഈ പദ്ധതിയിൽ ചേർന്നിട്ടില്ലാത്ത നിലവിലുള്ള വായ്പക്കാരെ അർഹതയ്ക് വിധേയമായി ബാക്കി നിൽപ്പ് വായ്പാതുക അടിസ്ഥാനപ്പെടുത്തി റിസ്ക് ഫണ്ട് വിഹിതം ഈടാക്കി ഈ വർഷം മാർച്ച് 20 മുതൽ ആറുമാസത്തിനുള്ളിൽ പദ്ധതിയിൽ ചേർക്കാവുന്നതാണെന്ന് ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News