കേരള ബാങ്ക് സംഘടനകളുടെ ലയന സമ്മേളനത്തിനു ലോഗോ മത്സരം

Deepthi Vipin lal

കേരള ബാങ്കിലെ സംഘടനകളായ ഡിസ്ട്രിക്ട് കോ – ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ – കേരളയും കേരള സംസ്ഥാന സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷനും ലയിച്ച് ഒറ്റ സംഘടനയാവുന്നു. ഡിസംബര്‍ അവസാനം ആലപ്പുഴയില്‍ നടക്കുന്ന ലയനസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സംസ്ഥാന തലത്തില്‍ ലോഗോ മത്സരം നടത്തുന്നു. ആലപ്പുഴയുടെ സമര പാരമ്പര്യവും സാംസ്‌കാരവും സഹകരണ മേഖലയുടെ സ്വാധീനവും പ്രകൃതിരമണീയതയും കേരള ബാങ്ക് പ്രചാരണവും സമന്വയിപ്പിക്കുന്ന ആശയം  ഉള്‍ക്കൊള്ളുന്നതാവണം ലോഗോയുടെ ഉള്ളടക്കം. ലോഗോ നവംബര്‍ ഇരുപത്തിമൂന്നിനകം പി.ജി. നിഷ്‌കളന്‍, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍, c/o കേരള ബാങ്ക് റീജണല്‍ ഓഫീസ്, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് :  9447272719, 9288100121.

Leave a Reply

Your email address will not be published. Required fields are marked *

Latest News