കേരള ബാങ്ക് തുടങ്ങുന്നത് സഹകരണ മേഖലയെ ഇല്ലാതാക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

[email protected]

സഹകരണ മേഖലയെ ഇല്ലാതാക്കി കേരള ബാങ്ക് തുടങ്ങാനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.നിയമസഭ വിളിച്ചു ചേർത്തോ സഹകാരികളുമായി ചർച്ച നടത്തിയോ അല്ല ഇടതു സർക്കാർ കേരള ബാങ്ക് രൂപീകരിക്കാൻ സർക്കാർ തീരുമാനം എടുത്തത്. നോട്ട് നിരോധനം പോലെ അതേ പാതയിൽ തന്നെയാണ് കേരള ബാങ്ക് രൂപീകരിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. സഹകരണ ജനാധിപത്യ വേദിയുടെ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള ബാങ്ക് രൂപീകരണത്തിൽ നിന്ന് സർക്കാർ പിൻമാറുക, സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുക, മിൽമ ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്.

സഹകരണ ഐക്യവേദി ചെയർമാൻ കരകുളം കൃഷ്ണപ്പിള്ള അധ്യക്ഷനായിരുന്നു. സഹകരണ വേദി കൺവീനർ സി.പി.ജോൺ, എം എൽ എ മാരായ കെ.മുരളീധരൻ, വി.എസ് ശിവകുമാർ ,മുസ്ലീം ലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ മജീദ്, കേരള കോൺഗ്രസ് നേതാവ് അലക്സ് കോഴിച്ചാൽ, കെ.സി.ഇ.എഫ് ജനറൽ സെക്രട്ടറി ചാൾസ് ആൻറണി, ജനറൽ സെക്രട്ടറി എൻ.സി.സുമോദ്, സി.ഇ.ഒ ജനറൽ സെക്രട്ടറി എ.കെ.മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News