കേരള ബാങ്ക് ജീവനക്കാര്‍ പണിമുടക്കി
സര്‍ക്കാരും മാനേജ്‌മെന്റും തുടരുന്ന തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ കേരള ബാങ്ക് ജീവനക്കാര്‍ പണിമുടക്കി. ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, കുടിശ്ശികയായ 27 ശതമാനം ഡി എ അനുവദിക്കുക, പേ-യൂണിഫിക്കേഷന്‍ അപാകതകള്‍ പരിഹരിക്കുക, പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിക്കുക, പെന്‍ഷന്‍ ബോര്‍ഡില്‍ എംപ്ലോയീസ് കോണ്‍ഗ്രസ് പ്രധിനിധിയെ ഉള്‍പ്പെടുത്തുക, 2022-ല്‍ കാലാവധി കഴിഞ്ഞ ശമ്പളം പരിഷ്‌കരിക്കുന്നതിന് കമ്മിറ്റിയെ നിയമിക്കുക. അന്യായമായി പിരിച്ച് വിട്ട തൃശ്ശൂര്‍, പത്തനംതിട്ട ജില്ലകളിലെ ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
മലപ്പുറം ടൗണില്‍ പ്രതിഷേധ പ്രകടനവും കേരളാ ബാങ്ക് മലപ്പുറം ഹെഡ് ഓഫീസിനു മുന്‍പില്‍ പൊതു യോഗവും നടത്തി. കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ ജില്ലാ പ്രസിഡന്റ് എ.കെ. അബ്ദുല്‍ റഹിമാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. മൂസക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. കെ.അബ്ദുളള, കെ. യേശുദാസ്, എ. കര്‍ണ്ണന്‍, തുടങ്ങിയവര്‍ സംസാരിച്ചു. എ.ഐ.ബി.എ ജില്ലാ ചെയര്‍പേഴ്‌സണ്‍ ഫൗസിയ.ടി നന്ദി പറഞ്ഞു. ഒ.പി. സമീറലി, എ. സഫിയ, ടി. രാധാകൃഷ്ണന്‍, ടി. അബ്ദുല്‍, കെ.എം.എ ജലീല്‍,പി. ഷാഫി, ടി.പി. റസാഖ്, കെ.വി. നാസര്‍ എന്നിവര്‍ പ്രകടനത്തിന്ന് നേതൃത്വം നല്‍കി.