കേരള ബാങ്ക് ഐ ടി ഇന്റഗ്രേഷന്‍ കിക്കോഫിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു.
ബാങ്കിങ് മേഖലയില്‍ വന്‍ നേട്ടം ലക്ഷ്യമാക്കി കേരള ബാങ്ക് പുതിയ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക്. കേരള ബാങ്കിന്റെ ഐ.ടി. ഇന്റഗ്രേഷന്‍ കിക്കോഫിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷത വഹിച്ചു.
13 മുന്‍ ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും കോര്‍ ബാങ്കിങ് സോഫ്റ്റ്വെയറുകള്‍ ഏകീകരിച്ചാണ് ഡിജിറ്റല്‍ ബാങ്കിങ് സേവനം കേരള ബാങ്ക് പൂര്‍ണമായി ലഭ്യമാക്കുന്നത്. ഇന്‍ഫോസിസിന്റെ ഫിനിക്കിള്‍ ബാങ്കിങ് സോഫ്റ്റ്വെയറാണ് കേരള ബാങ്ക് ഉപയോഗിക്കുന്നത്. മൊബൈല്‍ ബാങ്കിങ്, ഇന്റര്‍ന്റെറ്റ് ബാങ്കിങ്. യുപിഐ തുടങ്ങിയ എല്ലാ ആധുനിക സേവനങ്ങളും ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളും ലഭ്യമാകും.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കേരള ബാങ്ക് സിഇഒ പി.എസ്. രാജന്‍, ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണന്‍, ഡയറക്ടര്‍മാരായ പുഷ്പ ദാസ്, മാണി വിതയത്തില്‍, ചീഫ് ജനറല്‍ മാനേജര്‍ കെ.സി. സഹദേവന്‍, റീജനല്‍ ജനറല്‍ ജോളി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.