കേരള ബാങ്കിലെ നിക്ഷേപങ്ങള്‍ക്കു മള്‍ട്ടി പര്‍പ്പസ് / മിസലേനിയസ് സംഘങ്ങള്‍ക്കും പലിശ സംരംക്ഷണം

[mbzauthor]

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളില്‍പ്പെടുന്ന മള്‍ട്ടി പര്‍പ്പസ് / മിസലേനിയസ് സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അവരുടെ നിക്ഷേപകര്‍ക്കു നല്‍കുന്ന അതേനിരക്കില്‍ പലിശ സംരക്ഷിച്ചുനല്‍കാന്‍ കേരള ബാങ്ക് തീരുമാനിച്ചു. കേരള ബാങ്കിന്റെ ബി.പി.സി.സി. വിഭാഗം ജനറല്‍ മാനേജര്‍ ആഗസ്റ്റ് ഒന്നിനാണു ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്.

പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍ / ബാങ്കുകള്‍, സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്നിവ സംസ്ഥാന സഹകരണ ബാങ്കില്‍ ( കേരള ബാങ്ക് ) നടത്തുന്ന നിക്ഷേപങ്ങള്‍ക്കു സംഘങ്ങള്‍ അവരുടെ നിക്ഷേപങ്ങള്‍ക്കു നല്‍കുന്ന അതേനിരക്കില്‍ പലിശസംരംക്ഷണം നല്‍കേണ്ടതാണെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍, മള്‍ട്ടി പര്‍പ്പസ് / മിസലേനിയസ് സംഘങ്ങള്‍ക്ക് ഈ പലിശസംരംക്ഷണം ബാധകമാക്കിയിരുന്നില്ല. ഇവയ്ക്കുകൂടി പലിശസംരംക്ഷണം ബാധകമാക്കണമെന്നു ഈയിടെ സഹകരണ സംഘം രജിസ്ട്രാര്‍ കേരള ബാങ്കിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ബാങ്ക് ഭരണസമിതി ജൂലായ് 27 നു യോഗം ചേര്‍ന്നാണു മള്‍ട്ടി പര്‍പ്പസ് / മിസലേനിയസ് സംഘങ്ങള്‍ക്കുകൂടി പലിശസംരക്ഷണം നല്‍കാന്‍ തീരുമാനിച്ചത്.

 

[mbzshare]

Leave a Reply

Your email address will not be published.