കേരള ബാങ്കിന്റെ ഇടക്കാല ഭരണസമിതി സഹകരണ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി: പരിവർത്തന കാലയളവിൽ ഭരണനിർവ്വഹണത്തിൽ കൂടുതൽ സൂക്ഷ്മത പുലർത്തണമെന്ന് മന്ത്രി.

[mbzauthor]

കേരള ബാങ്കിന്റെ ഇടക്കാല ഭരണസമിതി അംഗങ്ങൾ സഹകരണ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. കേരള ബാങ്ക് എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്തത്. കേരള ബാങ്കിലേക്കുള്ള പരിവർത്തന കാലയളവിൽ ഭരണനിർവ്വഹണത്തിൽ കൂടുതൽ സൂക്ഷ്മത പുലർത്തണമെന്ന് ഇടക്കാല ഭരണസമിതി അംഗങ്ങൾക്ക് മന്ത്രി നിർദേശം നൽകി.

കേരള ബാങ്ക് നിലവിൽ വന്നെങ്കിലും പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാൻ ഏകീകൃത സംവിധാനം പൂർത്തിയാക്കേണ്ടതുണ്ട്. പേമെന്റ് സ്വിച്ച്, കോർ ബാങ്കിംഗ് എന്നിവയുടെ ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്. അടുത്തവർഷം ഒക്ടോബറോടെ ഇത് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതുവരെ നിലവിലെ സ്ഥിതിയിൽ ജില്ലാ ബാങ്കുകൾ പ്രവർത്തിക്കും.

അഡ്മിനിസ്ട്രേറ്റർ ഭരണം ഇല്ലാതായതോടെ ജില്ലാ ബാങ്കുകളുടെ ജനറൽ മാനേജർമാർക്ക് ഭരണത്തിൽ കുറെകൂടി വേഗത കൈവരിക്കാൻ സാധിക്കും. നയപരമായ തീരുമാനങ്ങൾ ഒഴികെയുള്ള മറ്റെല്ലാ കാര്യങ്ങളിലും ജനറൽ മാനേജർക്കു തീരുമാനമെടുക്കാം.
സഹകരണ വകുപ്പ് സെക്രട്ടറിയും കേരള ബാങ്ക് ഭരണസമിതി ചെയർപേഴ്സണുമായ മിനി ആന്റണി ഐ.എ.എസ്, ഭരണസമിതി അംഗങ്ങളായ ധന- റിസോഴ്സ് സെക്രട്ടറി കൗശിക് ഐ.എ.എസ്, കേരള സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടർ റാണി ജോർജ് ഐ.എ.എസ്, സംസ്ഥാന സഹകരണ ബാങ്ക് ജനറൽ മാനേജർ സഹദേവൻ എന്നിവരാണ് മന്ത്രിയുമായി ചർച്ച നടത്തിയത്.

[mbzshare]

Leave a Reply

Your email address will not be published.