കേരള ബാങ്കിനു മുമ്പില്‍ കെ.സി.ഇ.എഫ്. ധര്‍ണ്ണ

Deepthi Vipin lal

സഹകരണ മേഖലയോടും ജീവനക്കാരോടുമുള്ള ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ട് കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ് )മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കോട്ടപ്പടിയിലുള്ള കേരളബാങ്കിനു മുമ്പില്‍  ധര്‍ണ്ണ നടത്തി.

കേരളബാങ്ക് പ്രൈമറി സംഘങ്ങളില്‍ നിന്നും ഈടാക്കുന്ന അന്യായമായ സര്‍വ്വിസ് ചാര്‍ജ്ജുകള്‍ നിര്‍ത്തലാക്കുക, പി.എഫ്. നിക്ഷേപത്തിന്റെ പലിശനിരക്ക് കുറച്ച നടപടി പിന്‍വലിക്കുക, 8.5%നിരക്ക് പുനസ്ഥാപിക്കുക, കാര്‍ഷിക വായ്പകള്‍ക്ക് മുന്‍കൂര്‍ പലിശ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, പ്രൈമറി സംഘങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുക, സഹകരണ സംഘം ജീവനക്കാര്‍ക്ക് ജില്ലാബാങ്കിലും സംസ്ഥാന സഹകരണ ബാങ്കിലും നിയമനങ്ങള്‍ക്കുണ്ടായിരുന്ന 50% സംവരണം പു:നസ്ഥാപിക്കുക, വായ്പകള്‍ക്ക് ഇന്‍ഡമിനിറ്റി ഈടാക്കുന്നത് നിര്‍ത്തലാക്കുക, പ്രൈമറി സംഘങ്ങളുടെ ഓഹരിക്ക് മതിയായ പലിശ നല്‍കുക, അല്ലെങ്കില്‍ അടച്ചഓഹരി തുക പിന്‍വലിക്കാന്‍ അനുവദിക്കുക, ജീവനക്കാരുടെ അന്യായമായ സ്ഥലം മാറ്റങ്ങള്‍ റദ്ദു ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തില്‍ ഉന്നയിച്ചത്.

ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.എഫ്. ജില്ലാ പ്രസിഡന്റ് എം. രാമദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. കെ. അലവി എടരിക്കോട്, അനില്‍കുമാര്‍ ചേലേമ്പ്ര, അബ്ദുള്‍ അസിസ് കുറ്റിപ്പുറം, കെ. പ്രീതി, രവീന്ദ്രനാഥ് തേഞ്ഞിപ്പലം, നൗഷാദ് വളാഞ്ചേരി, അരൂണ്‍ ശ്രീരാജ് തിരൂര്‍,രാജന്‍ ചോക്കാട്, സി.കെ. അന്‍വര്‍, ഹമീദ് പുളിക്കല്‍, സമദ് എടപ്പറ്റ, ബൈജു വളാഞ്ചേരി, വില്‍ബി ജോര്‍ജ് നിലമ്പുര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി. മുഹമ്മദ് കോയ സ്വാഗതവും പ്രോഗ്രാം കോ. ഓര്‍ഡിനേറ്റര്‍ സബാദ് കരുവാരകുണ്ട് നന്ദിയും പറഞ്ഞു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടന്ന ധര്‍ണ്ണയില്‍ നിരവധിപേര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News