കേരള കോ- ഓപ് എംപ്ലോയീസ് യൂണിയന്‍ സഹകരണ ജീവനക്കാരുടെ കലോത്സവം നടത്തി
കേരള കോ- ഓപ് എംപ്ലോയീസ് യൂണിയന്‍ പാപ്പിനിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ സഹകരണ ജീവനക്കാരുടെ കലോത്സവം സര്‍ഗോര്‍ത്സവം- 2023 നടത്തി. കണ്ണപുരം ബോര്‍ഡ് സ്‌കൂളില്‍ പ്രശസ്ത സംഗീതജ്ഞന്‍ കേരള ക്ഷേത്ര കലാ അക്കാദമി ചെയര്‍മാര്‍ ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവിയും ഗാനരചയിതാവും പാപ്പിനിശ്ശേരി മേഖല സെക്രട്ടറിയുമായ കെ.വി.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.രതി, യൂനിയന്‍ ജില്ലാ സെക്രട്ടറി കെ.വി.പ്രജീഷ്, സംസ്ഥാന കമ്മറ്റി അംഗം എം.കെ.ശ്യാമള സി.ഐ.ടി.യു സെക്രട്ടറി പി.കെ. സത്യന്‍, എം.വി.ബാലന്‍, സി.എച്ച് പ്രമോദ് കുമാര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ഏരിയ സെക്രട്ടറി എം.ബാലകൃഷ്ണന്‍ സ്വാഗതവും കെ.ശിവദാസന്‍ നന്ദിയും പറഞ്ഞു.
കേരള ക്ഷേത്ര കലാ അക്കാദമി ചെയര്‍മാനായി തെരെഞ്ഞെടുക്കപ്പെട്ട കാഞ്ഞങ്ങാട് രാമചന്ദ്രനെ ചടങ്ങില്‍ ആദരിച്ചു. കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രതി പൊന്നാട അണിയിച്ചു. രാത്രി 8.30 ന് നടന്ന സമാപന സമ്മേളനം സി.പി.ഐ.എം ഏരിയ സെക്രട്ടറി ടി. ചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. സെസൈറ്റീസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്‍ ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു.ടി.വി.ലക്ഷ്മണന്‍ ആശംസ പ്രസംഗം നടത്തി.ഏരിയ പ്രസിഡണ്ട് സി.എച്ച് പ്രമോദ് സ്വാഗതം പറഞ്ഞു.ടി.കെ.അരുണകുമരി ചടങ്ങില്‍ നന്ദിയും രേഖപ്പെടുത്തി. മത്സരത്തില്‍ പി.സി.ആര്‍ ബാങ്ക് ക്ലസ്റ്ററും അഞ്ചാംപീടിക ക്ലസ്റ്ററും ഒന്നാം സ്ഥാനം പങ്കിട്ടു. ചെറുകുന്ന് ക്ലസ്റ്റര്‍ രണ്ടാം സ്ഥാനം നേടി.