കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് പ്രതിഷേധിച്ചു
സംസ്ഥാനത്തെ സഹകരണ ജീവനക്കാരെ കോവിഡ് വാക്‌സിന്‍ എടുക്കുന്നതിനുള്ള മുന്‍ഗണനാപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി.) സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍നും മറ്റു സഹായങ്ങളും വീടുകളില്‍ നേരിട്ടെത്തിക്കുന്നത് സഹകരണ ജീവനക്കാരാണെന്ന് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആമ്പക്കാട് സുരേഷ് പറഞ്ഞു.