കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്സമ്മേളനത്തിനു സ്വാഗത സംഘം രൂപീകരിച്ചു.
കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുപ്പത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘl രൂപീകരണ യോഗം പാലക്കാട് ഗസാല ഓഡിറ്റോറിയത്തില്‍ ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു.
കെ.സി.ഇ.എഫ്. സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍, ഡി.സി.സി. ഭാരവാഹികളായ സുമേഷ് അച്യുതന്‍, എസ്.കെ. അനന്തകൃഷ്ണന്‍, ബാലന്‍, വി. രാമചന്ദ്രന്‍,മുണ്ടൂര്‍ രാമകൃഷ്ണന്‍, മണികണ്ഠന്‍, ദുരൈ സ്വാമി, കെ. സണ്ണി, കുട്ടി രാമകൃഷ്ണന്‍, സതീശ്,സി. രമേഷ് കുമാര്‍, സംസ്ഥാന ഭാരവാഹികളായ പി. കെ. വിനയകുമാര്‍, സാബു പി. വാഴയില്‍, സി. കെ. മുഹമ്മദ് മുസ്തഫ,ടി. വി. ഉണ്ണികൃഷ്ണന്‍, സുഭാഷ്‌കുമാര്‍ ആലപ്പുഴ, സി. വി. അജയന്‍,ബി. ആര്‍. അനില്‍ കുമാര്‍, മോളി എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ കുറുങ്ങപ്പള്ളി സ്വാഗതവും സി. ശിവസുന്ദരന്‍ നന്ദിയും പറഞ്ഞു.