കേരള കോഓപ്പറേറ്റീവ് ട്രിബൂണല്‍ ക്യാമ്പ് സിറ്റിംഗ് വിവിധ ജില്ലകളിലായി നടക്കും
കേരള കോഓപ്പറേറ്റീവ് ട്രിബൂണല്‍ ക്യാമ്പ് സിറ്റിംഗ് സെപ്റ്റംബര്‍ 30 ന് ആരംഭിക്കും. അന്ന് തൃശ്ശൂരിലായിരിക്കും സിറ്റിംഗ്. തുടര്‍ന്നുളള ദിവസങ്ങളില്‍ കോഴിക്കോട് (ഒക്ടോബര്‍ 7), കോട്ടയം (ഒക്ടോബര്‍ 21), കണ്ണൂര്‍ (ഒക്ടോബര്‍ 28), എറണാകുളം (നവംബര്‍ 3), ആലപ്പുഴ (നവംബര്‍ 11) എന്നിവിടങ്ങളിലാണ് പിന്നീടുളള സിറ്റിംഗ് നടത്തുന്നത്.
സഹകരണ ട്രേഡ് യൂണിയന്റെ ആസ്ഥാനം തിരുവനന്തപുരത്ത് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഒരൊറ്റ ജഡ്ജ് മാത്രമാണ് ഉണ്ടായിരിക്കുക. അതിനാല്‍ ഓരോ സ്ഥലങ്ങളിലേയും വിഷയങ്ങള്‍ തീര്‍പ്പാക്കുന്നതിന് വേണ്ടിയാണ് വിവിധ തീയതികളിലായി ഓരോ ജില്ലകളിലും സിറ്റിംഗ് നടത്തുന്നത്.