കേരളവ്യവസായ വികസനചരിത്രം പ്രകാശനം ചെയ്തു

moonamvazhi

എറണാകുളം ജില്ലയിലെ തൃക്കാക്കര മുന്‍സിപ്പല്‍ സഹകരണആശുപത്രി പ്രസിഡന്റും സാമൂഹിക സഹകരണസംഘം (സമൂഹ്) ഭരണസമിതിയംഗവുമായ ഡോ. എം.പി. സുകുമാരന്‍നായര്‍ രചിച്ച കേരളത്തിലെ വ്യവസായവികസന ചരിത്രവും ഭാവിപരിപ്രേക്ഷ്യവും എന്ന ഗ്രന്ഥം സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ കൊച്ചി കപ്പല്‍ശാല സി.എം.ഡി. മധു എസ്. നായര്‍ക്കു കോപ്പി നല്‍കി പ്രകാശനം ചെയ്തു. കേരളത്തിന്റെ വൈജ്ഞാനികസമ്പത്ത് അതുല്യമാണെന്നും അതു ഫലപ്രദമായി ഉപയോഗിച്ചു പരമാവധി തൊഴിലും കൂടുതല്‍ സംരംഭങ്ങളും സൃഷ്ടിക്കാനാണു സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. 100 കോടി വിറ്റുവരവുള്ള 1000 സംരംഭങ്ങള്‍ സൃഷ്ടിക്കാനാണു സര്‍ക്കാരിന്റെ യത്‌നമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ സമൂഹ് ഭരണസമിതിയംഗംകൂടിയായ ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള അധ്യക്ഷനായിരുന്നു. കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് ആണു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രൊഫ. എം.കെ. സാനു, ആസൂത്രണബോര്‍ഡംഗം ഡോ. കെ.വി. രവിരാമന്‍, ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം. സത്യന്‍, സമൂഹ് സെക്രട്ടറി സി.ബി. വേണുഗോപാല്‍, പ്രസിഡന്റ് ജോബി ജോണ്‍, വേണുഗോപാല്‍ സി. ഗോവിന്ദ്, ദീപ കെ. രാജന്‍, കെ.എന്‍. ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News