കേരളത്തിലെ പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക: ഡോ: ഹേമ യാഥവ്
കേരളത്തിലെ പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് പൂനെ വാംനികോം ഡയറക്ടര്‍ ഡോ.ഹേമ യാദവ് പറഞ്ഞു. വടകര കോ. ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഭരണ സമിതി അംഗംങ്ങള്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ:ഹേമ.
പൂനെ വാംനികോം ഭവനില്‍ നടന്ന പരിപാടിയില്‍ പ്രോഗ്രാം ഡയറക്ടര്‍മാരായ ഡോ. ആര്‍.ജയലക്ഷ്മി, ഐ. അഭിലാഷും, ഫാകല്‍റ്റി മെമ്പര്‍മാരായ നച്ചിക്കെത് പൊഹേക്കാര്‍, ഡോ.വൈ. എസ്. പാട്ടീല്‍, ഡോ. സാഗര്‍, ഡോ. ദേശ്പാണ്ടെ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
ബാങ്ക് പ്രസിഡന്റ് എ.ടി. ശ്രീധരന്‍ ബാങ്കിന്റെ ഉപഹാരം ഡയറക്ടര്‍ക്കു നല്‍കി. വൈസ് പ്രസിഡന്റ് പി. പി. ചന്ദ്രശേഖരന്‍, ഭരണ സമിതി അംഗംങ്ങളായ സി. ഭാസ്‌കരന്‍, സി. കുമാരന്‍, സോമന്‍ മുതുവന, കെ. എം. വാസു, അഡ്വ. ഇ. എം. ബാലകൃഷ്ണന്‍,എന്‍. കെ. രാജന്‍, പി. എം. ലീന, ആലിസ് വിനോദ്, എ. പി. സതി, സെക്രട്ടറി കെ. പി. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.