കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം മലപ്പുറത്തിന് ലഭ്യമാക്കണം – മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും നിവേദനം നല്‍കി
കേന്ദ്രസര്‍ക്കാരിന്റെയും നബാര്‍ഡിന്റെയും കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന ഫണ്ട ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചരിയും സെക്രട്ടറി എം. ഭാഗ്യനാഥും മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും നിവേദനം നല്‍കി.
മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമല്ല എന്നതിനാല്‍ സ്പെഷ്യല്‍ ലിക്വിഡിറ്റി ഫണ്ടും സംസ്ഥാനത്തെ കര്‍ഷകര്‍ക്കുള്ള കോവിഡ റിലീസ് പാക്കേജും കേന്ദ്രാവിഷ്‌കൃത പദ്ധതി എന്ന നിലയില്‍ 5000 കോടി സംസ്ഥാനത്തിന് ലഭ്യമായപ്പോള്‍ ഉയര്‍ന്ന ജനസംഖ്യയുള്ളമലപ്പുറം ജില്ലയിലെ കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും ഒരു രൂപ പോലും ഈ ഇനത്തില്‍ വിതരണം ചെയ്യാന്‍ സാധിച്ചില്ല. മലപ്പുറം ജില്ല ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുവാന്‍ അവതരിപ്പിച്ച ബില്ലിന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു എങ്കിലും പിന്നീട് ലയനവുമായി ബന്ധപ്പെട്ട ഐക്യകണ്‌ഠേനയാണ് നിയമ ഭേദഗതി സഭ പാസാക്കിയത് എന്ന് ഓര്‍ക്കേണ്ടതാണ്. ലയന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും ജില്ലാ ബാങ്ക് വഴി ധനസഹായ പദ്ധതിമലപ്പുറം ജില്ലയിലെ സഹകരണ സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും തുക നല്‍കാവുന്നതാണ്. കിസാന്‍ക്രെഡിറ്റ് വായ്പകള്‍പലിശ സബ്‌സിഡി യില്‍ സഹകരണസംഘങ്ങള്‍ക്ക് നല്‍കിവരുന്നുണ്ട് .ആയതിനാല്‍ മലപ്പുറത്തിനും കര്‍ഷകര്‍ക്കും ലഭ്യമാക്കേണ്ട കേന്ദ്രാവിഷ്‌കൃത പദ്ധതി അടിയന്തരമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്.