കെ.സി.ഇ.യു. സമ്മേളനം
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ (KCEU) ശ്രീകണ്ഠാപുരം ഏരിയാ സമ്മേളനം വളക്കൈ കൃഷിഭവന്‍ ഹാളില്‍ വെച്ച് നടന്നു. സി.പി.ഐ. എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു.
ഇ. വി. ഉണ്ണികൃഷ്ണന്‍ പതാക ഉയര്‍ത്തി. സെക്രട്ടറി സി. സുകുമാരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ പ്രസിഡന്റ് എസ് .ടി. ജയ്‌സണ്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.പി.ഐ.എം. ഏരിയാ സെക്രട്ടറി എം. വേലായുധന്‍ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.യു. ജനപ്രതിനിധികള്‍ക്കുള്ള അനുമോദനം സി.ഐ.ടി.യു സംസ്ഥാന കമ്മറ്റി അംഗം എം. കെ. മോഹനന്‍ നിര്‍വ്വഹിച്ചു.
സി.ഐ.ടി.യു. ഏരിയ സെക്രട്ടറി എം സി രാഘവന്‍, വി പി മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ഇ വി ഉണ്ണികൃഷ്ണന്‍ (പ്രസിഡന്റ്) എം മുരളീധരന്‍, പി പി രത്‌നവല്ലി (വൈ.പ്രസിഡന്റ്) പി .കെ. ശജീഷ് കുമാര്‍ (സെക്രട്ടറി ) സി. ടി. ദേവാനന്ദ്, സി വി രാജീവന്‍ (ജോ: സെക്രട്ടറി) പി പി വി പ്രദീപന്‍ (ട്രഷറര്‍) തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.