കെ.സി.ഇ.എഫ് പ്രതിഷേധ ധര്‍ണ 12ന്
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 12ന് രാവിലെ 10 മണിക്ക് പ്രതിഷേധ ധര്‍ണ നടത്താന്‍ തീരുമാനിച്ചു. കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് സതീശന് പാച്ചേനി ധര്‍ണ ഉദ്ഘാടനം ചെയ്യും. കെ.സി.ഇ.എഫ്. സംസ്ഥാന കമ്മിറ്റി ട്രഷറര്‍ പി.കെ. വിനയ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
കേരള ബാങ്കിലെ പിന്‍വാതില്‍ നിയമനം ഉടന്‍ റദ്ദ് ചെയ്യുക, പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ 50 ശതമാനം ജോലി സംവരണം ഉറപ്പാക്കുക, സഹകരണ പരിശീലനം നേടിയവരെ മാത്രം ക്ലെറിക്കല്‍ തസ്തികയില്‍ നിയമിക്കുക. കേരള ബാങ്കിലെ നിയമനങ്ങള്‍ പി.എസ്.സി.യിലൂടെ മാത്രം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തുന്നത്.