കെ.സി.ഇ.എഫ്. കാട്ടാക്കട താലൂക്ക് സമ്മേളനം
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കാട്ടാക്കട താലൂക്ക് സമ്മേളനം കെ.സി.ഇ.എഫ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു.എസ് ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് ജി.ജയശങ്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗവും കവിയുമായ കെ.പി.ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി. ജനപ്രതിനിധിയായ കെ.സി.ഇ.എഫ് അംഗത്തിനുള്ള അനുമോദനം,വിദ്യാഭ്യാസ – മെറിറ്റ് അവാർഡ് വിതരണം തുടങ്ങിയ പരിപാടികളും സമ്മേളനത്തോടനുബന്ധിച്ചു നടന്നു.
കെ.സി.ഇ.എഫ് സംസ്ഥാന സെക്രട്ടറി ബി.ആർ.അനിൽകുമാർ,വി.ബിജുകുമാർ,എസ്.വിക്രമൻ നായർ,മനു സാം തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി ആർ.കെ.ബൈജു രാജൻ സ്വാഗതവും ജോയ് കുട്ടൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ജി.ജയശങ്കർ(പ്രസിഡന്റ്),ആർ.കെ.ബൈജു രാജൻ(സെക്രട്ടറി), ഷിജിൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.