കെയർ ഹോം പദ്ധതി പ്രകാരം 2000 വീടുകൾ നിർമ്മിച്ചു നൽകി:കെയർ ഹോം കരുതലിൽ 2000-മത് സ്നേഹവീട് സിദ്ധാർത്ഥന്.

adminmoonam

സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം 2000 വീടുകൾ നിർമ്മിച്ചു നൽകി.കെയർ ഹോം കരുതലിൽ 2000-മത് സ്നേഹവീട് സിദ്ധാർത്ഥന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറി.

പ്രളയ ദുരിത ബാധിതർക്ക് കൈത്താങ്ങായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയർ ഹോം പദ്ധതിയിലെ രണ്ടായിരാമത്തെ വീടായാണ് തിരുവനന്തപുരം കുമാരപുരം പടിഞ്ഞാറ്റിൽ ലെയിനിലെ പുതിയ വീട് സിദ്ധാർഥനും ഭാര്യ കുമാരി തങ്കത്തിനും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ താക്കോൽ കൈമാറിയത്.

മഴയത്ത് ഷീറ്റിട്ട വീട് തകർന്ന് ആശ്രയമില്ലാതായ സിദ്ധാർഥനും ഭാര്യ കുമാരി തങ്കത്തിനുമാണ് പുതിയ വീട് ആശ്രയമായത്. തിരവനന്തപുരം ബാങ്ക് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് അണമുഖം വാർഡിൽ പുതിയ വീട് നിർമിച്ച് നൽകിയത്. രണ്ടു ബെഡ് റൂമുകളും ഹാളും അടുക്കളയുമാണ് വീട്ടിലുള്ളത്. പുത്തൻ വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് സിദ്ധാർഥനും ഭാര്യയും. മുമ്പ് തയ്യൽ ജോലികൾ ചെയ്താണ് ഇദ്ദേഹം കുടുംബം പുലർത്തിയിരുന്നത്.

സഹകരണ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ നിറകണ്ണുകളോടെയാണ് സിദ്ധാർഥനും തങ്കവും വീടിന്റെ താക്കോൽ ഏറ്റുവാങ്ങിയത്. തുടർന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുമാരപുരത്തെ പുതിയ വീടിലെത്തി സിദ്ധാർഥനും ഭാര്യക്കുമൊപ്പം ഗൃഹപ്രവേശത്തിന്റെ സന്തോഷം പങ്കിട്ടു.

ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി, സഹകരണ രജിസ്ട്രാർ ഡോ: നരസിംഹുഗാരി ടി.എൽ. റെഡ്ഢി, കൗൺസിലർ കരിഷ്മ, ബാങ്ക് എംപ്ലോയീസ് സഹകരണ സംഘം ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News