കെയർ ഹോം പദ്ധതി- പേരാമ്പ്ര ബാങ്കിന്റെ താക്കോൽദാനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.

[mbzauthor]

സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി പ്രകാരം കോഴിക്കോട് പേരാമ്പ്ര റീജണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചു.

ചങ്ങരോത്ത് പഞ്ചായത്തിലെ കൊടുവള്ളി മൂലയിൽ ജാനകികാണ് ബാങ്ക് വീട് നിർമിച്ചു നൽകിയത്. 550 ചതുരശ്ര അടിയിലുള്ള വീടിന് ഏകദേശം എട്ട് ലക്ഷം രൂപ ചെലവു വന്നു. താക്കോൽ ദാന ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് പി. ബാലൻ അടിയോടി അധ്യക്ഷതവഹിച്ചു.

ജനപ്രതിനിധികളായ ഷൈലജ ചെറുവോട്ട് , എ. കെ. ബാലൻ, സൈറാബാനു, ഇ.പി. സരീഷ്‌ , ഡെപ്യൂട്ടി രജിസ്ട്രാർ കെ.രാജേന്ദ്രൻ, അസിസ്റ്റന്റ് രജിസ്ട്രാർ കെ. കൃഷ്ണൻ, ഡയറക്ടർമാരായ ഇ. പി. രാജീവൻ, രാമനാരായണൻ, സെക്രട്ടറി സുധീഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!