കെയർ ഹോം പദ്ധതി – തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം തടസമല്ല.
സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം തൃശൂർ അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്ക് വീട് നിർമ്മിച്ചു നൽകുന്നു. അഞ്ച് ലക്ഷം രൂപ ചെലവിൽ 575 സ്ക്വയർ ഫീറ്റിലാണ് വീടു നിർമ്മിച്ചിരിക്കുന്നത്.ഫെബ്രുവരി രണ്ടിനാണ് നിർമ്മാണം തുടങ്ങിയത്. ചൂരക്കാട്ടുകര സ്വദേശി ശാന്ത കായലുവളപ്പിലിനാണ് പദ്ധതി പ്രകാരം വീട് ലഭിക്കുന്നത്.തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഉള്ളതിനാൽ കളക്ടറുടെ പ്രത്യേക ഓർഡർ വാങ്ങിയാണ് വീടിന്റെ താക്കോൽദാനം ചടങ്ങുകൾ നടത്തുന്നത്. തിങ്കളാഴ്ച രാവിലെ നടക്കുന്ന ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ ബ്ലിസൺ.ബി.ഡേവിസിന് പുറമേ വകുപ്പിലെ ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും നാട്ടുകാരും പങ്കെടുക്കും.
[mbzshare]