കൂത്താട്ടുകുളം ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ ബാങ്കിന്റെ എടിഎം കൗണ്ടർ പ്രവർത്തനം തുടങ്ങി 

moonamvazhi

എറണാകുളം കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ ബാങ്കിന്റെ എടിഎം, സിഡിഎം കൗണ്ടർ പ്രവർത്തനം തുടങ്ങി. നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം നിർവഹിച്ചു.ബാങ്കിന്റെ മുൻ പ്രസിഡന്റും നഗരസഭാ വൈസ് ചെയർമാനുമായ സണ്ണികുര്യാക്കോസ് സിഡിഎമ്മിൽ ആദ്യ നിക്ഷേപം നടത്തി.

2023 ലെ SSLC/+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ മൂവാറ്റുപുഴ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജയ്മോൻ യു.ചെറിയാൻ, മുഹമ്മദ് ഷെറീഫ് (അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഓഡിറ്റ്) എന്നിവർ ചേർന്ന് ക്യാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചു.

ചടങ്ങിൽ ബാങ്ക്‌ പ്രസിഡന്റ് ജേക്കബ് രാജൻ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ അഡ്വ. ജെയിൻ സി, ജോൺസൺ തോമസ്,പോൾ മാത്യു, ബാലചന്ദ്രൻ കെ.വി, ഷൈൻ പി.എം, അശോകൻ എം.എം,തോമസ് പി.ജെ, രഞ്ജിത്ത്.എൻ,അംബുജാക്ഷിയമ്മ കെ.ജി, ഷാന്റി‌ മുരളീധരൻ,ഷീബ രാജു. മാനേജിംഗ് ഡയറക്ടർ അഭിലാഷ് എസ്.നമ്പൂതിരി എന്നിവർ സംസാരിച്ചു‌.

Leave a Reply

Your email address will not be published. Required fields are marked *

Latest News