കൂത്താട്ടുകുളം ഫാര്‍മേഴ്സ് ബാങ്ക് ‘മുറ്റത്തെ മുല്ല’ പദ്ധതിയുടെ വാര്‍ഷികം ആഘോഷിച്ചു
കൂത്താട്ടുകുളം ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് നടപ്പിലാക്കിവരുന്ന മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ പദ്ധതിയുടെ വാര്‍ഷികാഘോഷം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ സജീവ് കര്‍ത്ത ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ വര്‍ഷം വായ്പാ പദ്ധതിയില്‍ മികവ് തെളിയിച്ച യൂണിറ്റുകളെ എം.പി.ഐ ഡയരക്ടര്‍ ഷാജു ജേക്കബ് ആദരിച്ചു. പുതിയ യൂണിറ്റുകള്‍ക്കുള്ള വായ്പാ വിതരണം നഗരസഭാ ചെയര്‍പേഴ്സണ്‍ വിജയ ശിവനും യൂണിറ്റുകള്‍ക്കുള്ള ഇന്‍സന്റീവ് വിതരണം നഗരസഭാ വൈസ് ചെയര്‍ പേഴ്സണ്‍ അംബികാ രാജേന്ദ്രനും ഉദ്ഘാടനം ചെയ്തു.