കുളപ്പുള്ളി സർവീസ് സഹകരണ ബാങ്കിന്റെ മുട്ടകൊഴി വിതരണം ആരംഭിച്ചു.
ഷൊർണുർ കുളപ്പുള്ളി സർവീസ് സഹകരണ ബാങ്കിന്റെ മുട്ടകൊഴി വിതരണത്തിനു തുടക്കമായി.സംസ്ഥാന സർക്കാറിന്റെ ‘സുഭിഷ കേരളം’ പദ്ധതിയുടെയും , 100 ദിന കർമപരിപാടിയുടെയും ഭാഗമായാണ് പദ്ധതി. കുളപ്പുള്ളി യു പി സ്കൂൾ പരിസരത്ത് കോവിഡ്
മാനദണ്ഡo പാലിച്ചു ഉദ്ഘാടന ചടങ്ങ് നടന്നു. ബാങ്ക് പ്രസിഡന്റ് കെ.ടി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് സി. കെ. സൗമ്യ, ഡയറക്ടർമാർ ആയ പി. രഞ്‌ജിത്ത്, പി. എ. പത്മജ, കെ. എം. ലക്ഷമണൻ, സി. ഉണ്ണികൃഷ്ണൻ, എന്നിവർ പങ്കെടുത്തു.മുട്ട, മത്സ്യം, പച്ചക്കറി, പാൽ എന്നിവയുടെ സ്വയം പര്യാപ്തത ലക്ഷ്യമാക്കി ബാങ്കിന്റെ ആദ്യ സംരംഭമാണ് മുട്ടക്കേഴി വിതരണം. നിലവിൽ ബുക്ക് ചെയ്ത 55 മെമ്പർമാർക്ക് 10 ന്റെയും 25 ന്റെയും യൂണിറ്റുകൾ നൽകി. 7% പലിശ നിരക്കിലാണ് വായ്പ നൽകിയിട്ടുള്ളത്.