കുട്ടനെല്ലൂര്‍ ബാങ്ക് എട്ട് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 8,02,304 രൂപ നല്‍കി. ബാങ്കിന്റെ പൊതുനന്മ ഫണ്ടില്‍ നിന്ന് ഏഴ് ലക്ഷം രൂപയും ഭരണസമിതി അംഗങ്ങളുടെ ഒരു ദിവസത്തെ സിറ്റിംഗ് ഫീസ് 5500 രൂപയും ജീവനക്കാരുടെ രണ്ട് ദിവസത്തെ വേതനം 96804 രൂപയും എന്നിവയുമാണ് സംഭാവന നല്‍കിയത്.

ബാങ്കിന്റെ ഹെഡ് ഓഫീസില്‍ വെച്ച് പ്രസിഡന്റ് റിക്‌സന്‍ പ്രിന്‍സ് തൃശ്ശൂര്‍ എം.എല്‍.എ പി.ബാലചന്ദ്രന് തുക കൈമാറി. ബാങ്ക് വൈസ് പ്രസിഡന്റ് രാജേഷ് എം.ആര്‍, സെക്രട്ടറി ആന്റോ ഫ്രാന്‍സീസ്, പി.എസ് ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News