കാർഷിക വികസന ബാങ്കുകളെ തകർക്കുന്ന സർക്കാർ സമീപനം അവസാനിപ്പിക്കണമെന്ന് എംപ്ലോയിസ് അസോസിയേഷൻ
കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകളെയും , പ്രൈമറി ബാങ്കുകളേയും തകർക്കാനുള്ള സംസ്ഥാന സർക്കാറിന്റയും നബാർഡിന്റയും നീക്കം ഉപേക്ഷിക്കണമെന്ന് കാർഷിക വികസന ബാങ്ക് എപ്പോയിസ് അസോസിയേഷൻ ആവശ്യപ്പെട്ടു. കാർഷിക വികസന ബാങ്കുകൾ വഴി നൽകി വരുന്ന മുഴുവൻ ദീർഘ കാല കാർഷിക വായ്പ്പകളും പുതിയ കേരള ബാങ്ക് വഴി നൽകുവാനുള്ള നീക്കം കേരളത്തിലെ കാർഷിക വികസന ബാങ്കുകളെ തകർക്കുമെന്നും, നബാർഡ് തരുന്ന കാർഷിക വായപ്കൾക്കു നോക്ക് കൂലി എന്നരീതിയിൽ ഗ്യാരണ്ടി കമ്മീഷൻ ഏർപ്പെടുത്തിയും സാങ്കേതികത്വം പറഞ്ഞും സർക്കാർ കാർഷിക വികസന ബാങ്കുകളെ തകർക്കുകയാണന്നും യോഗം കുറ്റപ്പെടുത്തി.
കാർഷിക ബാങ്ക്കൾക്കു ഗ്യാരണ്ടി കമ്മീഷൻ ഒഴിവാക്കി മുഴുവൻ ദീർഘകാല കാർഷിക വായ്പകളും കാർഷിക വികസന ബാങ്ക് വഴി നൽകണമെന്നും, കേരളത്തിലെ 75 പി സി എ ആർ ഡി ബാങ്കുകളെ സംസ്ഥാന കാർഷിക വികസന ബാങ്കിൽ ലയിപ്പിക്കണമെന്നും തൊടുപുഴ താലൂക്ക് യോഗം അഭ്യർത്ഥിച്ചു. ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും, കുടിശിഖയായ ഡി എ ഉടൻ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് സിജൊ പി ജെ അധ്യക്ഷത വഹിച്ചു.