കാർഷിക വായ്പാ പുരോഗതി റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാർ
2018-19 സാമ്പത്തിക വർഷത്തിൽ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, കാർഷിക വായ്പ യുമായി എത്ര കോടി രൂപ അനുവദിച്ചു നൽകിയിട്ടുണ്ട് എന്നത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകാനാണ് സഹകരണ സംഘം രജിസ്ട്രാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് എത്രയും വേഗത്തിൽ നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഇതിൽ പച്ചക്കറി കൃഷിക്കും പ്ലാന്റേഷനും എത്ര രൂപ വിധം നൽകിയിട്ടുണ്ടെന്ന് വിവരം പ്രത്യേകം പ്രത്യേകം കാണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.