കാർഷികേതര വായ്പകളിൽ ജപ്തി- പ്രധാന ദിനപത്രങ്ങളിൽ ബാങ്കേഴ്സ് സമിതിയുടെ മുന്നറിയിപ്പ്: ബാങ്കേഴ്സ് സമിതിയുടെ നിലപാട് ധിക്കാരപരമാണെന്ന് കൃഷിമന്ത്രി.

adminmoonam

മൊറട്ടോറിയം നീട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ റിസര്‍വ് ബാങ്ക് അംഗീകരിക്കാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗം നടക്കാനിരിക്കെ, നിലപാട് വ്യക്തമാക്കി ബാങ്കേഴ്സ് സമിതി ദിനപത്രങ്ങളിൽ മുന്നറിയിപ്പു പരസ്യം നൽകി.കര്‍ഷകരുടെ കാര്‍ഷികേതര വായ്പകള്‍ മുടങ്ങിയാല്‍ ജപ്തി നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായാണ് ബാങ്കേഴ്‌സ് സമിതിപരസ്യം നൽകിയിരിക്കുന്നത്.ജപതി നടപടികള്‍ക്ക് റിസര്‍വ്ബാങ്കിന്റെ അംഗീകരമുണ്ടെന്നാണ് ബാങ്കേഴ്‌സ് സമിതി പരസ്യത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. മൊറട്ടോറിയം റിസര്‍വ് ബാങ്ക് നീട്ടിയിട്ടില്ലെന്ന മുന്നറിയിപ്പും പരസ്യത്തിലുണ്ട്.

കര്‍ഷകരെടുത്ത എല്ലാ വായ്പകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഡിസംബര്‍ 31 വരെ ഏര്‍പ്പെടുത്തിയ മൊറട്ടോറിയത്തിനാണ് റിസര്‍വ് ബാങ്ക് അനുമതി നിഷേധിച്ചത്. കാര്‍ഷികവായ്പയ്ക്കും കൃഷി പ്രധാന വരുമാനമാര്‍ഗമായ കര്‍ഷകരെടുത്ത എല്ലാത്തരം വായ്പകള്‍ക്കുമാണ് മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് മേയ് 29-ന് ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍, മാര്‍ച്ച് 31-ന് അവസാനിച്ച മൊറട്ടോറിയം ഇനി നീട്ടേണ്ടെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.

കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ യോഗം വിളിച്ചാണ് വായ്പയ്ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം തീരുമാനിച്ചത്. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി മറ്റന്നാള്‍ യോഗം വിളിച്ചത്. എന്നാല്‍ യോഗം നടക്കുന്നതിന് മുന്‍പ് ബാങ്കേഴ്‌സ് സമിതി നല്‍കിയ പരസ്യം സര്‍ക്കാരിന്റെ നീക്കത്തിനും തിരിച്ചടിയായിരിക്കുകയാണ്.ഇതേസമയം ബാങ്കുകളുടെ  നടപടി ധിക്കാരപരമാണെന്നാണ് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പ്രതികരിച്ചു. ’25ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ബാങ്കേഴ്സ് സമിതി യോഗം ചേരാനിരിക്കെ ഇങ്ങനെയൊരു നടപടി ബാങ്കുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലായിരുന്നു. പ്രളയത്തിന് ശേഷം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാൻ ബാങ്കുകൾക്ക് ആവുന്നില്ലെങ്കിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഇനിയൊരു സഹകരണം പ്രതീക്ഷിക്കേണ്ടതില്ല. ഈ വിഷയത്തിൽ ബാങ്കേഴ്സ് സമിതിയോട് ശക്തമായ പ്രതിഷേധം സർക്കാർ അറിയിക്കും. .ജനങ്ങളുടെ നന്മയ്ക്കാണ് സർക്കാർ മുൻഗണന നൽകുകയെന്നും  മന്ത്രി സുനിൽകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News