കാസർകോട് ജില്ലയിൽ സഹകരണ ബാങ്കുകൾ പ്രവർത്തിക്കുമെന്ന് ജോയിന്റ് രജിസ്ട്രാർ.
കാസറഗോഡ് ജില്ലയിലെ സഹകരണ ബാങ്കുകൾ/സംഘങ്ങൾ പതിവുപോലെ പ്രവർത്തിക്കുമെന്ന് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ജോയിൻ്റ് രജിസ്ട്രാർ അറിയിച്ചു.
ജനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകൾ അടയ്ക്കരുതെന്ന സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശപ്രകാരമാണ് ജില്ലാ കലക്ടർ ജോയിൻറ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയത്.
സഹകരണ ബാങ്കിംഗ് സ്ഥാപനങ്ങൾ ജീവനക്കാരെ പരിമിതപ്പെടുത്തി കൊണ്ടോ ജോലി ദിവസങ്ങൾ ക്രമപ്പെടുത്തിയും പതിവുപോലെ പ്രവർത്തിക്കേണ്ടതാണ്. പ്രവേശന കവാടത്തിൽ ശുദ്ധീകരണ സംവിധാനം ഏർപ്പെടുത്തിയും കൗണ്ടറുകളിൽ കൂട്ടം കൂടി നിൽക്കുന്ന അവസ്ഥ ഒഴിവാക്കിയും സേവനം നിർവ്വഹിക്കേണ്ടതാണ്. ജീവനക്കാരും മുൻകരുതൽ എടുത്തിരിക്കണം. എ.ടി.എം കൗണ്ടറിൽ സാനിറ്റൈസർ സൗകര്യം ചെയ്തിരിക്കണമെന്നും ജോയിന്റ് രജിസ്ട്രാർ നിർദ്ദേശിച്ചു.