കാലിത്തീറ്റ വിതരണം ചെയ്തു
കേരള ക്ഷീര വികസന വകുപ്പിൻ്റെ കോവിഡ് സമാശ്വാസ കാലിത്തീറ്റ ധനസഹായ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒല്ലൂക്കര ബ്ലോക്ക് ഓഫീസിൽ നടന്നു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫ്രാൻസിന ഷാജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രസിഡൻ്റ് കെ.ആർ. രവി ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലയിൽ ഏകദേശം പന്ത്രണ്ടായിരം ക്ഷീരകർഷകർക്ക് കൈത്താങ്ങായി സർക്കാർ നടപ്പിലാക്കിയ പദ്ധതി ക്ഷീരമേഖലക്ക് ഉണർവേകുന്നതാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.പദ്ധതിയുടെ വിശദീകരണം ത്യശ്ശൂർ ഡെപ്യൂട്ടി ഡയറക്ടർ റാഫി പോൾ നിർവ്വഹിച്ചു. ജില്ല ക്ഷീര വികസന അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീജ,കേരള ഫീഡ്സ് മാർക്കറ്റിങ്ങ് മനേജർ ശങ്കർ.പി, വലക്കാവ് ക്ഷീര സംഘം പ്രസിഡൻ്റ് പി.കെ.ശശികുമാർ ,ചിറയ്ക്കക്കോട് ക്ഷീര സംഘം പ്രസിഡൻ്റ് എം.ബി.സുധീർ, കൂട്ടാല ക്ഷീരസംഘം പ്രസിഡൻ്റ് ജോബി.മാന്നാം മംഗലം ക്ഷീര സംഘം സെക്രട്ടറി ഡേവീസ് കണ്ണൂക്കാടൻ, എന്നിവർ ആശംസ നേർന്നു. മിൽമ ഡയറക്ടർ ഭാസ്കരൻ ആദം കാവിൽ സ്വഗതയും ഒല്ലൂക്കര ക്ഷീര വികസന ഓഫീസർ അരുൺ പി.എസ്.നന്ദിയും പറഞ്ഞു