കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന് ഈ വർഷം 3.12 കോടി രൂപ ലാഭം.
പ്രതികൂല സാമ്പത്തിക സാഹചര്യത്തിലും മുൻ വർഷങ്ങളിലേതു പോലെ ലാഭം കൈവരിക്കാൻ ബാങ്കിന് സാധിച്ചു. എല്ലാ റിസർവ് കളും നീക്കിവെച്ചതിന് ശേഷവും 3.12 കോടി രൂപ ലാഭമാണ് 2018-19 സാമ്പത്തികവർഷത്തിൽ നേടാനായത്.1170 കോടി രൂപനിക്ഷേപനീക്കിയിരിപ്പും1100 കോടി രൂപ വായ്പ നീക്കിയിരിപ്പും ഉള്ള ബാങ്കിന്റെ പ്രവർത്തനമൂലധനം1218 കോടി രൂപയാണ്. ഈ വർഷം ബിസിനസിൽ 12 ശതമാനം വർദ്ധനവ് കൈവരിക്കാനായി. കുടിശ്ശിക ശതമാനം 6.8 ശതമാനത്തിലേക്ക് കുറയ്ക്കാനും ആയി. ഈ പ്രതികൂല സാമ്പത്തിക സ്ഥിതിയിലും ഈ നേട്ടം കൈവരിക്കാനായത് ഇടപാടുകാരുടെയും ജീവനക്കാരുടെയും സഹകരണം ഒന്നുകൊണ്ടുമാത്രമാണെന്ന് ചെയർമാൻ ജി. നാരായണൻകുട്ടിയും ജനറൽ മാനേജർ സാജു ജെയിംസും പറഞ്ഞു. ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന എം.വി. ആർ.കാൻസർ സെന്റർ, ഡയാലിസിസ് സെന്റർ, 60 വയസ്സിനു മുകളിലുള്ള 101 പേർക്കുള്ള ഉച്ചഭക്ഷണം, സംഭാര വിതരണം തുടങ്ങിയ സേവന പ്രവർത്തനങ്ങൾ എല്ലാം തന്നെ ജനോപകാരപ്രദമായ രീതിയിൽ കൊണ്ടുപോകാൻ സാധിക്കുന്നുണ്ടെന്നും ഭരണസമിതി പറഞ്ഞു.