കാലിക്കറ്റ് സിറ്റി, ഏറാമല, കോഴിക്കോട് കേരള ബാങ്ക്, വടകര റൂറല്‍, കൊടിയത്തൂര്‍, സഹകരണ ബാങ്കുകള്‍ക്ക് കേരളകൗമുദിയുടെ ആദരം

moonamvazhi

ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സഹകരണ ബാങ്കുകളെ കേരളകൗമുദിയുടെ നേതൃത്വത്തില്‍ ആദരിച്ചു. വടകര കോപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ആദരിക്കല്‍ സമ്മേളനം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. കേരളകൗമുദി ബാങ്കിംഗ് എക്‌സലന്‍സ് അവാര്‍ഡുകള്‍ മന്ത്രി സമ്മാനിച്ചു. വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുക എന്നത് നല്ല സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കേരളകൗമുദിയുടെ ഇത്തരം ഇടപെടലുകള്‍ മാതൃകാപരമാണെന്നും മന്ത്രി വാസവന്‍ പറഞ്ഞു. സഹകരണ മേഖല സമഗ്രമായ നിയമ ഭേദഗതിയിലേക്ക് കടക്കുകയാണ്. ഇത് മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

 

കേരള ബാങ്ക് കോഴിക്കോട് ജില്ലയിലെ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് അര്‍ഹരായ കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക്, ഏറാമല സര്‍വീസ് സഹകരണ ബാങ്ക്, വടകര റൂറല്‍ കോപ്പറേറ്റീവ് ബാങ്ക് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനക്കാരായ കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, രണ്ടുവര്‍ഷംകൊണ്ട് കേരള ബാങ്ക് ശാഖകളില്‍ ഏറ്റവും മികച്ച റീജിയണല്‍ ആയി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് കേരള ബാങ്ക് എന്നിവയെ ആദരിച്ചു. കേരള ബാങ്ക് കോഴിക്കോട് റീജണല്‍ മാനേജര്‍ അബ്ദുല്‍ മുജീബ്, കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍കുട്ടി, ഏറാമല സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ വടകര ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് പ്രസിഡന്റ് എ.ടി. ശ്രീധരന്‍, കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി .വസീഫ് എന്നിവര്‍ മന്ത്രിയില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി ശ്യാംകുമാര്‍ അധ്യക്ഷത വഹിച്ചു. വടകര അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ പി. ഷിജു പ്രസംഗിച്ചു. കേരളകൗമുദി കോഴിക്കോട് ബ്യൂറോ ചീഫ് കെ.പി.സജീവന്‍ സ്വാഗതവും വടകര ലേഖകന്‍ വെള്ളികുളങ്ങര ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News