കാലടി-കാഞ്ഞൂര്‍ റൂറല്‍ ബാങ്ക് കൊയ്ത്തുത്സവം നടത്തി
കാലടി കാഞ്ഞൂര്‍ റൂറല്‍ സഹകരണ ബാങ്ക് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പൊതിയക്കര പാടേശേഖരത്ത് എട്ട് ഏക്കര്‍ തരിശ് ഭൂമിയില്‍ ഇറക്കിയ നെല്‍ക്കൃഷി വിളവെടുത്തു. കൊയ്ത്തുത്സവം റോജി എം. ജോണ്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് ജോയി പോള്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് അസി.ഡയറക്റ്റര്‍ ശ്രീലേഖ, ബാങ്ക് വൈ. പ്രസിഡന്റ് സിറിള്‍ ഇടശ്ശേരി, ഡയരക്റ്റര്‍മാരായ സെബാസ്റ്റ്യന്‍ പാലിശ്ശേരി, കെ.കെ. സദാശിവന്, ജോര്‍ജ്ജ് തച്ചില്‍, കെ.സി. മാര്ട്ടിന്, കെ.ഒ. ലോറന്‍സ്, കെ.വി. കുട്ടപ്പന് , ഡെയ്സി ജോസ് ,ലിസ്സി ജോസ്, ലിറ്റി വിന്‍സന്റ് , സിന്ധു വി. എന്നിവര്‍ പങ്കെടുത്തു.