കാംപ്‌കോയുടെ സുവര്‍ണജൂബിലി ആഘോഷം 11 നു തുടങ്ങുന്നു

[mbzauthor]

കര്‍ണാടകത്തിലെയും കേരളത്തിലെയും അടയ്ക്ക, കൊക്കോ കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് 1973 ല്‍ മംഗലാപുരത്ത് ആരംഭിച്ച സഹകരണസ്ഥാപനമായ കാംപ്‌കോ ( The Central Arecanut and Cocoa Marketing and Processing Co-operative Ltd – CAMPCO ) യുടെ സുവര്‍ണജൂബിലിയാഘോഷം കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ ഫെബ്രുവരി പതിനൊന്നിനു പുത്തൂരിലെ തെങ്കില വിവേകാനന്ദ സ്‌കൂള്‍ മൈതാനത്തു ഉദ്ഘാടനം ചെയ്യും. മഹാമായ ക്ഷേത്രത്തിനു സമീപം ഒരേക്കര്‍ ഭൂമിയില്‍ സ്ഥാപിക്കുന്ന അഗ്രി മാളിനു അദ്ദേഹം തറക്കല്ലിടും. കല്‍പ്പ എന്ന പേരിലുള്ള വെളിച്ചെണ്ണ അദ്ദേഹം വിപണിയിലിറക്കും.

1970-73 കാലത്തു അടയ്ക്കയുടെ വില കുത്തനെ ഇടിഞ്ഞപ്പോള്‍ വാരണാഷി സുബ്രയ ഭട്ടാണ് ഇരുസംസ്ഥാനങ്ങളിലെയും അടയ്ക്കാ കര്‍ഷകരെ സംഘടിപ്പിച്ച് കാംപ്‌കോവിനു തുടക്കമിട്ടത്. 1973 മുതല്‍ സംഘത്തിന്റെ പ്രസിഡന്റ്സ്ഥാനം വഹിച്ച സുബ്രയ ഭട്ട് 1990 ഡിസംബര്‍വരെ തല്‍സ്ഥാനത്തു തുടര്‍ന്നു. കര്‍ണാടകത്തിലെ പുത്തൂരില്‍ കാംപ്‌കോ 1986 ല്‍ ചോക്കലേറ്റ് നിര്‍മാണ ഫാക്ടറി സ്ഥാപിച്ചു. സ്വന്തം ബ്രാന്‍ഡിലും മറ്റു ബ്രാന്‍ഡുകള്‍ക്കു വേണ്ടിയും കാംപ്‌കോ ഇവിടെ ചോക്കലേറ്റ് നിര്‍മിക്കുന്നു. ഒരു ലക്ഷത്തിലധികം അംഗങ്ങളുള്ള കാംപ്‌കോ സംഘത്തിന്റെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ലാഭം 63 കോടി രൂപയാണ്.

[mbzshare]

Leave a Reply

Your email address will not be published.