കശുമാവിന്‍ തൈകൾ വിതരണം ചെയ്തു
കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിയും അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കും യോജിച്ച് കശുമാവിന്‍ തൈകൾ സൗജന്യമായി വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ അബൂബക്കര്‍ വിതരണം ഉദ്ഘാടനം ചെയ്തു. മൂന്ന് വര്‍ഷം കൊണ്ട് കായ്ക്കുന്ന നല്ലയിനത്തില്‍പ്പെട്ട 3500 ല്‍ പരം തൈകളാണ് വിതരണത്തിന് എത്തിയത്.
പഞ്ചായത്ത് മെമ്പര്‍ മധുമാസ്റ്റര്‍, ഫീല്‍ഡ് സ്റ്റാഫ് ദിവ്യ, ഡയറക്ടര്‍മാര്‍, സഹകാരികള്‍, കൃഷിക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് പി.പി.കെ. മുഹമ്മദ് അബ്ദു റഹിമാന്‍ സ്വാഗതവും പി.കുഞ്ഞന്‍ നന്ദിയും പറഞ്ഞു.