കല്ലടിക്കോട് സഹകരണ ബാങ്കിന്റെ നീതി ഇലക്ട്രിക്കല്‍സ് & പ്ലംബിംഗ് പ്രവര്‍ത്തനം തുടങ്ങി

moonamvazhi

കല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഇലക്ട്രിക്കല്‍ & പ്ലംബിംഗ് പ്രവര്‍ത്തനം തുടങ്ങി. വി.കെ.ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു.
ജനങ്ങള്‍ക്ക് ആവശ്യമുള്ള മുഴുവന്‍ സംവിധാനങ്ങളും ബാങ്കിനു കീഴില്‍ കൊണ്ടുവരുന്നത് ഒരു സഹകരണ സ്ഥാപനം ഏറെ ജനകീയമാകുന്നതിന്റെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് വി.കെ.ഷൈജു അധ്യക്ഷത വഹിച്ചു.

ഹോള്‍സെയില്‍ വിലയില്‍ ഇലക്ട്രിക്കല്‍, പ്ലംബിംഗ്, സാനിറ്ററി, വസ്തുക്കള്‍ ആവശ്യക്കാരിലെത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിലൂടെ ബാങ്കിന്റെ ലക്ഷ്യം.

ഗാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രന്‍ ആദ്യ വില്പന നടത്തി. വാര്‍ഡ് മെമ്പര്‍ പി.റമീജ, സി.എം.മാത്യു, സലാം അറോണി, രാധാകൃഷ്ണന്‍, മണികണ്ഠന്‍, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ താജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ജെ. ദാവൂദ് സ്വാഗതവും സെക്രട്ടറി ബിനോയ് ജോസഫ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News