കലാകാരന്മാരുടെ സഹകരണ സംഘമായ ആര്‍ട്ടിക്‌സിനു കേരളമൊട്ടാകെ പ്രവര്‍ത്തനപരിധി
നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി കലാകാരന്മാരുടെ സഹകരണസംഘമായ ആര്‍ട്ടിക്‌സ് രജിസ്റ്റര്‍ ചെയ്തു. സംഘത്തിനു സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തനപരിധിയുണ്ടാകും.
Kerala Artists And Artistes Co-operative Society ( AARTICS ) എന്നാണു സംഘത്തിന്റെ മുഴുവന്‍ പേര്. സംഗീതം, നാടകം, പ്രകടനകലകള്‍, ചിത്രരചന എന്നീ രംഗങ്ങളിലുള്‍പ്പെടെ എല്ലാ കലാകാരന്മാരുടെയും സാമ്പത്തിക, സാമൂഹിക ഉന്നമനത്തിനായാണ് ഈ സംഘം പ്രവര്‍ത്തിക്കുക.
CAPE ( കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ) നു കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി സഹകരണ മേഖലയില്‍ നൈപുണ്യ പരിശീലന പദ്ധതിക്കു സഹകരണ വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. നൂതന സാങ്കേതിക രംഗത്തും സോഫ്റ്റ് സ്‌കില്ലിലും അടിസ്ഥാന തൊഴില്‍, പരമ്പരാഗത തൊഴില്‍ മേഖലകളിലും പരിശീലനം നല്‍കും. കൂടാതെ നൂതനമേഖലകളിലെ വൊക്കേഷണല്‍ പരിശീലനം, പഞ്ചായത്തീരാജ് അനുബന്ധ പരിശീലനം, വിവിധ പ്രവേശനപ്പരീക്ഷകള്‍ക്കുള്ള പരിശീലനം, അധ്യാപകര്‍ക്കുള്ള പരിശീലനം എന്നിവയും കേപ്പ് നല്‍കും.