കര്‍ഷകമിത്ര; എന്‍.എം.ഡി.സി സംസ്ഥാന കര്‍ഷക അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
കേരളാ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സഹകരണ സംരഭമായ എന്‍എംഡിസി സംസ്ഥാനതലത്തില്‍ കര്‍ഷകര്‍ക്കായി നടത്തുന്ന കര്‍ഷകമിത്രയെന്ന അവാര്‍ഡിനായി കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കര്‍ഷകനും കൃഷിയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വിഡിയോ എന്‍ട്രികളാണ് വേണ്ടത്. 18 വയസ്സിനു മുകളില്‍ പ്രയമുള്ളവര്‍ക്ക് ഈ അവാര്‍ഡിനായി അപേക്ഷിക്കാം. സ്വന്തം കൃഷിയിടത്തില്‍ നിന്നും തയ്യാറാക്കിയ മൂന്നു മിനിട്ടു ദൈര്‍ഘ്യമുള്ള വ്യക്തതയും മികവാര്‍ന്നതുമായ വിഡിയോ ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുക. പഴയ തലമുറയുടെ കൃഷി രീതികള്‍ പുതു തലമുറയുടെ മനസ്സില്‍ പകുത്തു നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.
കുടുംബ കൃഷിക്ക് ഏറെ പ്രധാന്യം നല്‍കിയുള്ള ലഘു ചിത്രങ്ങളായിരിക്കണം മത്സരത്തിനായി അയക്കേണ്ടത്. സ്വന്തം പുരയിടത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുതല്‍ മൃഗ പിരപാലനം, മിശ്രവിള കൃഷിരീതികള്‍ തുടങ്ങി പുതു തലമുറയുടെ മനസ്സില്‍ കൃഷിയെ പരിപോഷിപ്പിക്കാന്‍ ഉതകുന്ന രിീതിയിലുള്ള എഡിറ്റ് ചെയിത വിഡിയോകളാകണം അയക്കേണ്ടത്. ഒന്നാം സമ്മാനം 10001 രൂപയും, രണ്ടാം സമ്മാനം 5001, മൂന്നാം സമ്മാനം 3001 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡായി നല്‍കുന്നത്. അവാര്‍ഡിനായുള്ള മൂന്നു മിനിട്ടു ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ [email protected] അല്ലെങ്കില്‍ chair [email protected] എന്ന ഈ വിലാസത്തില്‍ ഒക്ടോബര്‍ 15 നു മുമ്പായി അയക്കണം.
തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ എന്‍എംഡിസിയുടെ യൂടൂബ് ചാനലില്‍ അപ്ലോഡ് ചെയ്യും. ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും ലഭിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണയും നല്‍കും. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പും ഫല പ്രഖ്യാപനവും എന്‍എംഡിസിയിയില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ 7306118230 എന്ന നമ്പരില്‍ ലഭിക്കും. കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുന്നതായിരിക്കും. കര്‍ഷകര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും, ഇതുമായി സഹകരിക്കണമെന്നും ചെയര്‍മാന്‍ പി.സൈനുദ്ദീന്‍ അഭ്യര്‍ത്ഥിച്ചു.
[mbzshare]