കണ്ണൂർ സ്പിന്നിങ്ങ് മിൽ: കള്ള പ്രചരണമെന്ന് ചെയർമാൻ

[email protected]

കണ്ണൂർ സ്പിന്നിങ്‌ മിൽ സംബന്ധിച്ച പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് ചെയർമാൻ. മില്ലിന്റെ നഷ്ടം കുറച്ചു കൊണ്ടുവരാനായിട്ടുണ്ട്.പി.എഫ്, ഇ എസ് ഐ റിക്കവറി ഇനത്തിൽ കുടിശ്ശികയില്ല. മില്ലിന് മുംബൈയിൽ ശാഖ തുറക്കുന്നുവെന്ന പ്രചരണം ശരിയല്ല. നൂൽ നിർമാണത്തിന് 1982 മുതൽ അവിടെ ഡിപ്പോ പ്രവർത്തിക്കുന്നു. സർക്കാർ അനുമതിയോടെയാണിത്. കോട്ടൺ വാങ്ങുന്നത് ക്വട്ടേഷൻ ക്ഷണിച്ചാണ്. വസ്തുതാ വിരുദ്ധമായ പ്രചരണങ്ങൾ സ്ഥാപനത്തെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നന്നും ചെയർമാൻ എം സുരേന്ദ്രൻ പറഞ്ഞു.

എം ഡിക്ക് യോഗ്യതയില്ലെന്ന പ്രചരണവും ശരിയല്ല. മുൻപത്തെ എംഡി വിരമിച്ചപ്പോൾ ജനറൽ മാനേജർക്ക് ചുമതല നൽകുകയായിരുന്നു. പത്ര പരസ്യം നൽകിയാണ് ജനറൽ മാനേജരെ നിയമിച്ചത്. വ്യാജപേരുകളിലാണ് മില്ലിനെതിരെ പരാതികൾ നൽകുന്നതെന്നും ചെയർമാൻ പറഞ്ഞു. എം. ഡി സി.ആർ രമേഷും അക്കൗണ്ട്സ് മാനേജർ പി.ഗോവിന്ദനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News