കണ്ണൂർ പന്ന്യന്നൂർ സഹകരണ ബാങ്കിന്റെ നവീകരിച്ച ചമ്പാട് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു.
കണ്ണൂർ പന്ന്യന്നൂർ സഹകരണ ബാങ്കിന്റെ നവീകരിച്ച ചമ്പാട് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു.നവീകരിച്ച ചമ്പാട് ബ്രാഞ്ചിന്റെ ഉദ്ഘാടനം കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡ് വൈസ് ചെയർമാൻ പി. ഹരീന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശൈലജ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ സി. ജയചന്ദ്രൻ സേഫ് ഡെപ്പോസിറ്റ് ലോക്കർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.അനൂപ് ഉന്നതവിജയികളെ അനുമോദിച്ചു. പഞ്ചായത്ത് മെമ്പർമാരായ എൻ.ഇന്ദിര, ഇ.വിജയൻ, കെ.ശശിധരൻ,കെ.കെ. ബാലൻ, റഹീം ചമ്പാട്, വി. പി.അബൂബക്കർ, ബാങ്ക് സെക്രട്ടറി കെ.പവിത്രൻ എന്നിവർ സംസാരിച്ചു.