കടവത്തൂർ സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ലാബ് പ്രവർത്തനം തുടങ്ങി
കണ്ണൂര്‍ കടവത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ നീതി മെ ലാബ് കല്ലിക്കണ്ടിയിൽ പ്രവർത്തനം തുടങ്ങി. മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള എ.പി.കുഞ്ഞിക്കണ്ണൻ സ്മാരക പുരസ്കാരം കെ.പി.മോഹനൻ എം.എൽ.എ.വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി. സത്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ചന്ദ്രൻ സ്വാഗതം പറഞ്ഞു.
തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ ചാമാളിയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ.അലി, പഞ്ചായത്ത് അംഗങ്ങളായ ഷമീന കുഞ്ഞിപറമ്പത്ത്,ഡയരക്ടർ എം. എം .മനോമോഹനൻ മാസ്റ്റർ, പി.കെ.മുകുന്ദൻ മാസ്റ്റർ, പി.കൃഷ്ണൻ മാസ്റ്റർ, സമീർ പറമ്പത്ത്, സി.കെ.ബി.തിലകൻ, മനോജൻ എടവലത്ത്, എം.പി.സുരേന്ദ്രൻ, സി.പി.അനീഷ്, എന്നിവർ സംസാരിച്ചു.