ഓൾ കേരള കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നടന്നു
ഓൾ കേരള കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പാലക്കാട് ഒറ്റപ്പാലം ഗോപികാസ് ഓഡിറ്റോറിയത്തിൽ മുഹമ്മദ് മുസ്ഹിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടെഡി.എ.സിൽവസ്റ്റർ അധ്യക്ഷത വഹിച്ചു. എ .കെ. ബി. ഇ. എഫ് പ്രസിഡന്റ് കെ .എസ്. കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി.
എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, എ.കെ.ബി. ഇ.എഫ്. ജനറൽ സെക്രട്ടറി ബി. രാംപ്രകാശ്, അനിയൻ മാത്യു, കെ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. കെ.പി. മുരളീധരൻ സ്വാഗതവും ഷാജി ജോൺ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ടെഡി.എ. സിൽവസ്റ്റർ (പ്രസിഡന്റ്),പവിത്രൻ. കെ (സെക്രട്ടറി) ഷാജി ജോൺ (വർക്കിംഗ് പ്രസിഡന്റ്).