ഓമശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റായി കെ.പി. അഹമ്മദ് കുട്ടി മാസ്റ്ററെയും വൈസ് പ്രസിഡന്റായി മന്‍സൂര്‍ ഓമശ്ശേരിയെയും തിരഞ്ഞെടുത്തു
ഓമശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയുടെ പുതിയ പ്രസിഡന്റായി കെ.പി അഹമ്മദ് കുട്ടി മാസ്റ്ററും വൈസ് പ്രസിഡന്റായി മന്‍സൂര്‍ ഓമശ്ശേരിയും ചുമതലയേറ്റു. ഓമശ്ശേരി സര്‍വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങ് ഡി.സി.സി ജനറല്‍ സെക്രട്ടറി പി.പി കുഞ്ഞായിന്‍ ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാസര്‍ പുളിക്കല്‍ മുഖ്യാതിഥിയായി. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സുഹറ, യു.കെ അബു, സി.പി. ഉണ്ണി മോയി, വി.ജെ. ചാക്കോ, റസാഖ് മാസ്റ്റര്‍, പി. വി. സാദിഖ്, അഗസ്റ്റിന്‍ ജോസഫ്, പി. കെ. ഗംഗാധരന്‍, കോമളവല്ലി, ധനലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ അബ്ദുള്ളക്കുട്ടി സ്വാഗതവും കെ.പി നൗഷാദ് നന്ദിയും പറഞ്ഞു.