ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 40 ലക്ഷം രൂപ സംഭാവന നൽകി.

adminmoonam

കോവിഡ്-19 നെ നേരിടാൻ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് 40 ലക്ഷം രൂപ സംഭാവന നൽകി. ബാങ്കിൻറെ സഹായവും, ജീവനക്കാരുടെ ഒരു മാസത്തെ വേതനവും, ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ഒരു മാസത്തെ സിറ്റിങ്ങ് ഫീസും ചേർത്താണ് 40 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.

ബാങ്ക് ചെയർമാൻ ഐ.എം സതീശനിൽ നിന്ന് ഒറ്റപ്പാലം എം.എൽ.എ പി.ഉണ്ണി ചെക്ക് ഏറ്റ് വാങ്ങി. ഒറ്റപ്പാലം അസിസ്റ്റൻറ് രജിസ്ട്രാർ സി .വിമല. ജനറൽ മാനേജർ എം .വസന്തകുമാരി, എന്നിവർ സന്നിദ്ധരായിരുന്നു.

കൊറോണ എന്ന മഹാമാരിയുടെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കാശ്വാസമായി സർവ്വീസ് ചാർജുകൾ ഒന്നുമില്ലാതെ 5% പലിശ നിരക്കിൽ സ്വർണ്ണ പണയ വായ്പ ബാങ്കിൽ ആരംഭിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന് 3 മാസ കാലയളവിലേക്ക് പരമാവധി 25000/- രൂപയാണ് വായ്പ നൽകുന്നത്. ബാങ്കിൽ നിന്ന് പുതിയതായി അനുവദിക്കുന്ന മറ്റു വായ്പകൾക്കും ഏപ്രിൽ 2 മുതൽ 0.25 മുതൽ 1 ശതമാനം വരെ പലിശ കുറച്ചിട്ടുണ്ട്.കൂടാതെ കൊറോണ പ്രതിരോധത്തിൻറെ ഭാഗമായി അണുവിമുക്തമായ പുതിയ കറൻസികളുടെ വിതരണവും ബാങ്കിൽ ആരംഭിച്ച് കഴിഞ്ഞു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശാനുസരണം 2020 മാർച്ച് 01 മുതൽ 2020 മെയ് 31 വരെയുള്ള കാലയളവിലേക്ക് വായ്പകൾക്ക് മൊറോട്ടോറിയം നടപ്പിലാക്കിയിട്ടുണ്ട്. മൊറൊട്ടോറിയത്തിനു അർഹതയുള്ളവർക്കു ബാങ്കിൽ നിന്ന് എസ്.എം. എസ് അയക്കുന്നതായിരിക്കും. മൊറോട്ടോറിയം ആവശ്യമുള്ള ഇടപാടുകാർ, അവർ വായ്പയെടുത്ത ബാങ്കിന്റെ ബ്രാഞ്ചുകളുമായി ഫോണിൽ ബന്ധപ്പെട്ടാൽ അർഹരായവരെ മൊറോട്ടോറിയം പരിധിയിൽ ഉൾപ്പെടുത്തുന്നതാണ്.

സ്ഥിര നിക്ഷേപങ്ങളുടെ പലിശയിൽ പലധനകാര്യ സ്ഥാപനങ്ങളും കുറവ് വരുത്തിയെങ്കിലും അർബൻ ബാങ്കിൽ നിക്ഷേപങ്ങൾക്ക് ഇപ്പോഴും 8.25% വരെ പലിശ നൽകുന്നുണ്ടെന്നും ബാങ്ക് ചെയർമാൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News