ഒറ്റപ്പാലം അര്‍ബന്‍ ബാങ്ക് അവാര്‍ഡ് ഏറ്റുവാങ്ങി
മികച്ച അര്‍ബന്‍ ബാങ്കിനുള്ള സംസ്ഥാന സഹകരണ വകുപ്പിന്റെ പുരസ്‌കാരം ഒറ്റപ്പാലം സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഐ. എം. സതീശന്‍, ജനറല്‍ മാനേജര്‍ പി.എം. ജയ്കിഷന്‍, ഡയരക്ടര്‍ എം.സി. വിശ്വം എന്നിവര്‍ ചേര്‍ന്നു സഹകരണ ജോയിന്റ് ഡയരക്ടര്‍ (ഓഡിറ്റ് ) മോഹന്‍മോന്‍.പി. ജോസഫില്‍ നിന്നു ഏറ്റുവാങ്ങി.
2018-19 വര്‍ഷത്തെ പ്രവര്‍ത്തനം കണക്കിലെടുത്തു കേരളത്തിലെ മികച്ച രണ്ടാമത്തെ അര്‍ബന്‍ ബാങ്കായാണു ഒറ്റപ്പാലം ബാങ്കിനെ തിരഞ്ഞെടുത്തത്.