ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ദീർഘിപ്പിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്.
“ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2020” – കുടിശ്ശിക നിർമ്മാർജ്ജനത്തിന്റെ സമയം ദീർഘിപ്പിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സർക്കാറിനോടാവശ്യപ്പെട്ടു. കേരളത്തിലെ പ്രാഥമിക സഹകരണ സംഘം/ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത് കുടിശ്ശികയായ അംഗങ്ങൾക്ക് പ്രഖ്യാപിച്ചിട്ടുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഈ മാസം 31ന് അവസാനിക്കുകയാണ്. നിരവധിയായ കുടിശ്ശികകാർക്ക് ആശ്വാസവും, സംഘം /ബാങ്കുകളിലെ കുടിശ്ശിക കുറയ്ക്കുവാനും ഈ പദ്ധതി മൂലം കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ(കോവിഡ് 19) പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ സാധിക്കാത്ത സാഹചര്യമുണ്ട്. മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നതു കൊണ്ട് വായ്പകാർ വായ്പ വീണ്ടും തിരിച്ചടയ്ക്കാതെ മൊറട്ടോറിയകാലാവധി വരെ കാത്തിരിക്കും എന്നതിനാൽ “ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി2020″ന്റെ കാലയളവ് കുറച്ചുകൂടി ദീർഘിപ്പിച്ചു നൽകുന്നതിന് സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സഹകരണ വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ സംഘടന ആവശ്യപ്പെട്ടു.